നവമലയാളി ഓണ്‍ലൈന്‍ മാഗസിന്‍ പ്രഭാഷണ പരമ്പര

മലയാളി ധൈഷണിക രംഗത്തെ സൈബര്‍ ഇടപെടലുകളില്‍ നിര്‍ണായകമായ നവമലയാളി ഓണ്‍ലൈന്‍ മാഗസിന്‍ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമിടുന്നു. ഇതിനോടകം തന്നെ പ്രഭാഷണ വേദികളിലെ ഏറ്റവും ഗൗരവമായ സാന്നിധ്യമായി വിലയിരുത്തപ്പെടുന്ന ഡോ. സുനില്‍ പി ഇളയിടം ആണ് നവമലയാളി പ്രഭാഷണ പരമ്പരയിലെ പ്രഥമ പ്രഭാഷണം നിര്‍വഹിക്കുന്നത്.

സ്വത്വ രാഷ്ട്രീയത്തിന്റെയും ഇടത് ആശയലോകത്തെ ജാതിയുടെ പ്രശ്‌നവല്‍ക്കരണത്തിന്റെയും സമകാലിക പശ്ചാത്തലത്തില്‍ ‘മാര്‍ക്‌സ് അംബേദ്കര്‍ സംവാദത്തിന്റെയും സമന്വയത്തിന്റെയും സാദ്ധ്യതകള്‍ ‘ എന്ന വിഷയത്തിലാണ് പ്രഭാഷണം. സുജ സൂസന്‍ ജോര്‍ജ് അധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ എം എ ബേബി , ഫാദര്‍ പത്രോസ് എന്നിവരുടെ സാന്നിധ്യവും ഉണ്ടാകും. നവമലയാളി ഏകദിന സാഹിത്യ ഉത്സവത്തോടനുബന്ധിച്ചു ജനുവരി 26 നു കുന്നംകുളം ടൗണ്‍ഹാളില്‍ രാവിലെ പത്തിനാണ് പ്രഭാഷണം