ആട്ടിൻ പറ്റങ്ങളെ മേച്ചു നടക്കുമ്പോൾ സാന്റിയാഗോ എന്ന ഇടയബാലൻ്റെ കൈപ്പിടിടിച്ച് ഒരു കുട്ടി അവനെ ഈജിപ്തിലേക്ക് കൂട്ടികൊണ്ടുപോകുകയും പിരമിഡുകളുടെ സമീപമുള്ള നിധി കാട്ടിക്കൊടുക്കയും ചെയ്യുന്നു.സാന്റിയാഗോക്കുണ്ടാകുന്ന ഈ സ്വപ്നദര്ശനത്തിൻ്റെ പ്രേരണയിൽ അവൻ യാത്ര തിരിക്കുന്നു.ആൽകെമിസ്റ്റ് ആ യാത്രയുടെ കഥയാണ്.ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യൻ നടത്തുന്ന തീർത്ഥയാത്ര.ഐഹിക ജീവിതത്തിന് ദൈവികമായ സൗരഭ്യം നൽകുന്ന വഴിയാണ് ലോകപ്രശസ്ത്ര ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്ലോയുടേത് വായനക്കാരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്ന ഒരു പുസ്തകം ഓരോ പതിറ്റാണ്ടിലും പിറന്നു വീഴുന്നു.ആൽകെമിസ്റ്റ് അത്തരമൊരു പുസ്തകമാണ്.
The Alchemist of Paulo Coelho