ലൂവ്റ് മ്യൂസിയത്തിലെ ക്യുറേറ്റര്‍ ഴാക് സൊനിയര്‍ കൊല്ലപ്പെട്ടിരിക്കുന്നു പാരീസില്‍ പ്രഭാഷണത്തിനായെത്തുന്ന ഹാര്‍വാര്‍ഡ് ചിഹ്നശാസ്ത്രജ്ഞനായ റോബര്‍ട്ട് ലാങ്ഡനെ തേടിയെത്തുന്ന വാര്‍ത്തയാണിത്. അദ്ദേഹത്തിന്റെ മൃതശരീരത്തിനടുത്ത് കാണപ്പെട്ട കോഡ് അന്വേഷണ ഉദ്യോഗസ്തരെ കുഴക്കുന്ന ഒന്നാണ്. ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ ചിത്രങ്ങളിലേക്ക് നയിക്കുന്ന ആ കോഡ് കണ്ട് ലാങ്ഡണ് അമ്പരക്കുന്നു. ലാങ്ഡന്റെ സഹായത്തിനായി പോലിസ് ക്രപ്റ്റോളജിസ്റ്റും സൊനിയറിന്റെ ചെറുമകളും കൂടിയായ സോഫി നെവെ എത്തുന്നതോടെ ലോകത്തെത്തന്നെ അമ്പരപ്പിക്കുന്ന ഒരു രഹസ്യമാണ് അവരെ കാത്തിരിക്കുന്നത് എന്നവര്‍ മനസ്സിലാക്കുന്നു. സിയോനിലെ പ്രിയറി എന്ന രഹസ്യസംഘത്തിന്റെ തലവന്‍ കൂടിയായിരുന്നു ഴാക് സൊനിയര്‍ എന്ന് കൂടി തിരിച്ചറിയുമ്പോള്‍ അതിന്റെ പ്രധാന്യമേറുന്നു. കത്തൊലിക്ക സഭയായ ഒപുസ് ദേയിയില്‍ നിന്ന് പ്രിയറി കാത്തുസൂക്ഷിച്ചു വന്ന രഹസ്യം സംരക്ഷിക്കാനാണ് ഴാക് സൊനിയര്‍ തന്റെ ജീവന് ബലിയര്‍പ്പിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ ആ സത്യം കണ്ടെത്തിയില്ലെങ്കില്‍ അത് എന്നന്നേക്കുമായി നഷ്ടമാകും. ആ പരമ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ യാത്ര തുടങ്ങുകയാണ് റോബര്‍ട്ട് ലാങ്ഡണും സോഫി നെവെയും ലോകം കാത്തിരിക്കുന്ന രഹസ്യം.
Related products
-11%
-20%
-10%
-20%
-10%
-10%
-20%
Malayalam Books
-10%