കഴിഞ്ഞ ഇരുപതിലേറെ വർഷമായി ഫലസ്തീനെക്കുറിച്ചും അറബ് മേഖലയെക്കുറിച്ചും സൂക്ഷ്മമായ രാഷ്ട്രീയ വിശകലനങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ അറബ് പത്രപ്രവർത്തകൻ റംസി ബറൂദിന്റെ ഹൃദയസ്പർശിയായ ആത്മകഥയും ചരിത്ര ഗ്രന്ഥവുമാണ് My Father was a Freedom Fighter. ഏതാണ്ട് ഒരു വാർഷികാനുഷ്ഠാനം പോലെ ഇസ്രായേലി ബോംബിംഗിനും അതിക്രമങ്ങൾക്കും ഇരയായിക്കൊണ്ടിരിക്കുന്ന ദേശമാണ് ഗാസ. ചരിത്രത്തിന് മുന്നോർമകളില്ലാത്ത അനീതിയുടെയും ക്രൗര്യത്തിന്റെയും ഇടയിലുംസ്വന്തം മനുഷ്യത്വത്തെ സർഗാത്മകമായി അതിജീവിപ്പിക്കുകയും പ്രത്യാശയോടെ ജീവിത മുന്നേറ്റം നടത്തുകയും ചെയ്യുന്ന ഒരു ജനതയോടുള്ള അക്ഷരങ്ങൾ കൊണ്ടുള്ള ഐക്യദാർഢ്യം കൂടിയാണ് ഈ പുസ്തകം. സ്വന്തം മണ്ണിൽ നിന്നും കുടിയിറക്കപ്പെടുകയും അഭയാർത്ഥികളാക്കപ്പെടുകയും ചെയ്യുക എന്ന ഫലസ്തീനി സാമാന്യഅനുഭവം തീക്ഷ്ണമായി നിറയുന്ന ഒരു കുടുംബ ചരിത്രമാണ് സൂക്ഷ്മാർത്ഥത്തിൽ ഈ പുസ്തകം. അതേസമയം, ഫലസ്തീൻ എന്ന തിരസ്കൃതദേശത്തിന്റെയും അതിലെ അനാഥരാക്കപ്പെട്ട ജനപദങ്ങളുടെയും വാചാലമായ ആഖ്യാനം കൂടിയാണിത്. ദാരിദ്ര്യം, തകർച്ച, വിപ്ലവകാരികളായ യുവതീയുവാക്കൾ, അസാധാരണ മാതാപിതാക്കൾ, സങ്കീർണ്ണ ബന്ധങ്ങൾ, പ്രണയങ്ങൾ, നർമ്മങ്ങൾ എന്നിങ്ങനെ ഗാസയെ സമ്പന്നമാക്കുന്നതു മുഴുവനും ഈ താളുകളിലുണ്ട്. നീതിക്കും മനുഷ്യത്വത്തിനും പ്രത്യാശയ്ക്കും വേണ്ടിയുള്ള അറുപതിറ്റാണ്ടുകളായി നീളുന്ന ഒരു ജനതയുടെ പോരാട്ടത്തിന്റെ ആഖ്യാന പരമ്പരകളിലേക്ക് ഒരു ശ്രദ്ധേയമായ കൂട്ടിച്ചേർക്കലാണ് ഈ പുസ്തകം
Gaza-ഗാസ: പറഞ്ഞു തീരാത്ത കഥകൾ (NEW BOOK)
₹290.00 ₹260.00
In stock
Book Quality | New Book |
---|---|
Discount | |
Publishing House |
Related products
-20%
-10%
Malayalam Books
-10%
-10%
-9%
-10%
-10%
-20%