Islam Oru Punarvayana written by Asgar Ali Engineer is now available on entebook.com
സമകാലിക ഇന്ത്യയിലെ മുസ്ലൂം സാമൂഹികപരിഷ്കര്‍ത്താക്കളില്‍ ഏറ്റവും പ്രമുഖനായ അസ്ഗറലി എഞ്ചിനിയറുടെ Rethinking Issues in Islam എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ.
ഇസഌമിക അധ്യാപനങ്ങളെ കാലാനുസൃതമായി വ്യാഖ്യാനിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയാണ് അസ്ഗറലി എഞ്ചിനിയര്‍ ഇതിലെ പ്രബന്ധങ്ങളിലൂടെ ചെയ്യുന്നത്. മറ്റെല്ലാ മതങ്ങളെയും പോലെ ഇസ്ലാം മതവും സാമൂഹികശാസ്ത്രവിശകലനത്തിന് വിധേയമാക്കേണ്ടതാണെന്നും കാലമെന്ന മഹാപ്രതിഭാസത്തിന് മുന്നില്‍ മാറ്റങ്ങള്‍ക്ക് വിധേയമാണെന്നും അതായിരിക്കും യാഥാസ്ഥിതികത്വത്തിന്റേയും മൗലീകവാദത്തിന്റെയും ഇരുണ്ട മതിലുകളെക്കാള്‍ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുക എന്നും അദ്ദേഹം കരുതുന്നു.
മതമൗലികവാദിങ്ങള് മനുഷ്യജീവിതത്തെ കൂടുതല്‍ ദുഷ്കരമാക്കുന്ന വര്‍ത്തമാനകാലത്ത് ഇസ്ലാം സമൂഹത്തിനുള്ളിലും അതിന് പുറത്തും നടക്കുന്ന ഇസ്ലാംമതസംവാദങ്ങളിലേക്കും ചര്‍ച്ചകളിലേക്കുമുള്ള ചരിത്രപരമായ ഇടപെടലാണ് ഇതിലെ ലേഖനങ്ങള്‍ .