-12%
, ,

Delhi Kathu ഡല്‍ഹി കത്ത്‌

New Book
Availability:

In stock


198.00 225.00

In stock

Purchase this product now and earn 198 EnteBook Points!

ഇന്നത്തെ രാഷ്ട്രീയമാണ് നാളത്തെ ചരിത്രം. ഓരോ ദിനപത്രവും ചരിത്രപുസ്തകത്തിലെ ഓരോ ഏടാണ്. മാതൃഭൂമിയുടെ ഡല്‍ഹി ലേഖകന്‍ എന്‍. അശോകന്‍ വര്‍ഷങ്ങളായി എഴുതിവരുന്ന ‘ഡല്‍ഹി കത്ത്’ എന്ന പംക്തിയില്‍നിന്ന് തിരഞ്ഞെടുത്ത് അടുക്കിയ ലേഖനങ്ങളുടെ ഈ സമാഹാരം ഇപ്പറഞ്ഞ വസ്തുതയ്ക്ക് അടിവരയിടുന്നുണ്ട്. അശോകന്‍ ഡല്‍ഹിയില്‍ സ്വന്തം നിലയ്ക്ക് ഒരു ബൈനോക്കുലേഴ്‌സ് സ്ഥാപിച്ചിരിക്കുന്നു; അതിലൂടെ ദേശീയരാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികള്‍ വളരെ അടുത്തു കാണിച്ചുതരുന്നു. അത്തരം വിശകലനലേഖനങ്ങള്‍ പുസ്തകമായി മാറുമ്പോള്‍ പ്രധാനമായ പലതും മറവിക്ക് വിട്ടുകൊടുക്കാത്ത സ്മരണയുടെ കലാപം ഉരുവംകൊള്ളുകയാണ്; ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ചര്‍ച്ചകള്‍ ഉയിരെടുക്കുകയാണ്. ‘അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍’ എന്നു പറഞ്ഞപോലെ, ഇവിടെ വിമര്‍ശനം ഏല്ക്കാത്ത ഭരണാധികാരിയോ, നേതാവോ, കക്ഷിയോ, മുന്നണിയോ ഇല്ല. പക്ഷപാതങ്ങളില്ലാത്ത നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന ഗ്രന്ഥത്തില്‍ രാഷ്ട്രതാത്പര്യങ്ങളേയുള്ളൂ, കക്ഷിരാഷ്ട്രീയ താത്പര്യങ്ങളില്ല.- എം.എന്‍. കാരശ്ശേരി.

Book Quality

New Book

Discount

Publishing House

Author