-12%
, ,

Viswacharithravalokanam വിശ്വചരിത്രാവലോകം

New Book
Availability:

In stock


792.00 900.00

In stock

Purchase this product now and earn 792 EnteBook Points!

കാലാതിവര്‍ത്തിയായ ലോകചരിത്രഗ്രന്ഥം. വിഖ്യാതഗ്രന്ഥമായ പ്രസിദ്ധീകരിച്ച് 80-ാമത്തെ വര്‍ഷത്തില്‍ പുതിയ പതിപ്പ്. നവംബറില്‍ പ്രസിദ്ധീകരിക്കുന്നു.
മലയാളിയുടെ ഗ്രന്ഥശേഖരത്തില്‍ തലയെടുപ്പോടെ നില്ക്കുന്ന ഗ്രന്ഥങ്ങള്‍ സമ്മാനിച്ച മാതൃഭൂമിയുടെ 90-ാം വര്‍ഷത്തില്‍ വിശ്വചരിത്രാവലോകത്തിന്റെ പുതിയ പതിപ്പ്.

പരിഭാഷ: വി. രാമനുണ്ണിമേനോന്‍

‘ഇത് വരെ രചിക്കപ്പെട്ടവയില്‍ വെച്ച് ഏറ്റവും ശ്രദ്ധേയമായ പുസ്തകങ്ങളിലൊന്നാണ് നെഹ്രുവിന്റെ സംസ്‌കാരത്തിന്റെ വ്യാപ്തിയില്‍ ഏതൊരാളും അദ്ഭുതപ്പെട്ട് പോകും.’- ന്യൂയോര്‍ക്ക് ടൈംസ്.

‘വിശ്വചരിത്രാവലോകം സംഭവങ്ങളുടെ ഒരു വെറും ആഖ്യാനം മാത്രമല്ല, ആ നിലയ്ക്ക് തന്നെ വിലപ്പെട്ടൊരു കൃതിയാണ് അതെങ്കില്‍ക്കൂടി, ഗ്രന്ഥകര്‍ത്താവിന്റെ വ്യക്തിപ്രഭാവത്തിന്റെ ഒരു പ്രതിഫലനം കൂടിയാണത്. അദ്ദേഹസ്ഥത്തിന്റെ അസാമാന്യമായ ബുദ്ധിയും വികാരക്ഷമമായ മനസും ഈ ചരിത്രപുസ്തകത്തിന് അന്യാദൃശമായൊരു സവിശേഷത നല്കുന്നുണ്ട്… വിവരണങ്ങള്‍ സരളമാണ്. ഋജുവുമാണ്. എങ്കിലും പ്രതിപാദനം ഒരിടത്തും ഉപരിതലസ്​പര്‍ശിയല്ല. വസ്തുതകളേയോ വ്യാഖ്യാനങ്ങളെയോ വേണ്ടതിലേറെ ലഘൂകരിച്ചു കാണിക്കാന്‍ ശ്രമിച്ചിട്ടുമില്ല- വി.കെ. കൃഷ്ണമേനോന്‍

കത്തിന്റെ രൂപത്തിലുള്ള ആഖ്യാനം
196 അധ്യായങ്ങള്‍
46 ഭൂപടങ്ങള്‍
1930 ഓക്ടോബര്‍ മുതല്‍ 1933 ആഗസ്ത് വരെയുള്ള ജയില്‍വാസകാലത്ത് മകള്‍ക്കയച്ച കത്തുകള്‍
ബി.സി. 6000 മുതല്‍ ഈ ഗ്രന്ഥരചനാകാലം വരെയുള്ള മാനവരാശിയുടെ ചരിത്രം
ഗ്രീസ്, റോം, ചൈന, പശ്ചിമേഷ്യ തുടത്മിയ മഹാസാമ്രാജ്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഉദയവും പതനവും
അശോകന്‍, ചെങ്കിസ്ഖാന്‍, നെപ്പോളിയന്‍, ഗാന്ധി, ലെനിന്‍ മുതലായ മഹാരഥന്മാര്‍
യുദ്ധങ്ങളും വിപ്ലവങ്ങളും
ജനാധിപത്യങ്ങളും സ്വേച്ഛാധിപത്യങ്ങളും
ലാകമെങ്ങുമുള്ള വിവിധ സംസ്‌കാരങ്ങളെക്കുറിച്ചുള്ള വിസ്തൃത വിവരണം.
നെഹ്രുവിന്റെ ലോകവീക്ഷണവും ചരിത്രജ്ഞാനവും പ്രതിഫലിപ്പിക്കുന്ന ഗ്രന്ഥം.
യൂറോകേന്ദ്രീകൃതമല്ലാത്ത കോണിലൂടെ ചരിത്രത്തെ അവതരിപ്പിക്കുന്ന ആദ്യ കൃതി.

Book Quality

New Book

Discount

Publishing House

Author