-13%
,

MARANAPARYANTHAM: Roohinte Nalmozhikal മരണപര്യന്തം: റൂഹിന്‍റെ നാള്‍മൊഴികള്‍

New Book
Availability:

Only 2 left in stock


130.00 150.00

Only 2 left in stock

മരണവും മരണാന്തരജീവിതവും പ്രമേയമാകുന്ന നോവൽ. ഖുർആനെയും അതിന്റെ വ്യാഖ്യാനഗ്രന്ഥങ്ങളെയും ഉപജീവിച്ച് തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യന്റെ മരണാനന്തര ജീവിതപരീക്ഷണങ്ങളെ അനാവരണം ചെയ്യുന്ന ആഖ്യായിക. മനുഷ്യജന്മത്തിന്റെ നിസ്സാരതയും ക്ഷണികതയും നിസ്സഹായതയും നിശ്ശബ്ദ തേങ്ങലുകളായി വ്യാപിച്ചുകിടക്കുന്ന ഈ നോവലിൽ നിവൃത്തികേടിനാൽ ചെറുതല്ലാത്ത തെറ്റുകളിലേക്ക് മുഖംകുത്തി വീണ തയ്യിലപ്പറമ്പിൽ അബൂബക്കറിന്റെ മകൻ ബഷീറിന്റെ മരണാനന്തര ജീവിതമാണ് അവതരിപ്പിക്കുന്നത്. പുതിയ ലോകത്ത് ആത്മാവ് എഴുതുന്ന ഡയറിക്കുറിപ്പുകളിലൂടെ അവതരിപ്പിക്കുന്ന ഈ കൃതിയിൽ പരലോകത്തെ വിശേഷങ്ങളും വിചാരണകളും വിചാരങ്ങളും വരച്ചിടുന്ന ഈ പുസ്തകം തികച്ചും വ്യത്യസ്തമായ വായനാനുഭവമാണ് പകരുന്നത്.

                            മരിക്കുമ്പോൾ മനുഷ്യൻ അനുഭവിക്കുന്നതെന്ത്? ഈ ലോകം ഒരിക്കൽ തകർന്ന് അവസാനിക്കുമോ? ലോകാവസാനത്തിനുശേഷം മനുഷ്യൻ പുനർജനിക്കുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരംതേടൽ കൂടിയാണ് ഈ നോവൽ.

SKU: 9789352821501 Categories: , Tags: , , ,
Weight 0.44 kg
Dimensions 8.27 × 5.51 × 0.39 cm
Author

Publisher

Book Quality

New Book