-12%
,

Vaank വാങ്ക്

New Book
Availability:

In stock


96.80 110.00

In stock

Purchase this product now and earn 97 EnteBook Points!

മലയാള കഥയിലെ ശ്രദ്ധേയനായ കഥാകൃത്ത് ഉണ്ണി ആർ-ന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘വാങ്ക്’ .

വീട്ടുകാരൻ, മണ്ണിര, അമ്മൂമ്മ ഡിറ്റക്ടീവ്, സങ്കടം, സോദ്ദേശ കഥാഭാഗം, സ്വരം വ്യഞ്ജനം, ഭാരതപര്യടനം, കമ്മ്യൂണിസ്റ്റ് പച്ച, വാങ്ക്, നന്തനാരുടെ ആട്ടിൻകുട്ടി, കുറച്ചു കുട്ടികൾ എന്നിങ്ങനെ പതിനൊന്ന് കഥകളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം.

ജീവിതത്തെയും ചരിത്രത്തെയും നിലവിലുള്ള കാഴ്ചപ്പാടിൽനിന്നു വ്യത്യസ്തമായി നോക്കിക്കണ്ടുകൊണ്ടുള്ള ഒരു രചനാതന്ത്രമാണ് ഈ എഴുത്തുകാരന്റെ ശക്തി എന്നു പറയാം. സ്കൂൾ പൂട്ടിന് ഒരു മാസം ബാക്കിയുള്ളപ്പോൾ കൂട്ടുകാരികളോട് തന്റെ ആഗ്രഹം വെളിപ്പെടുത്തുന്ന റസിയയുടെ കഥപറയുന്നതാണ് ‘വാങ്ക്’ എന്ന കഥ. റസിയയുടെ ആഗ്രഹം കേട്ട കൂട്ടുകാരികൾ അമ്പരക്കുകയാണ്- റസിയയ്ക്ക് പള്ളിയിലേതുപോലെ ഒരിക്കലെങ്കിലും ഒന്ന് വാങ്ക് വിളിക്കണം!

വൈലോപ്പിള്ളിയെ അദൃശ്യമായി വെളിപ്പെടുത്തുന്ന കഥയാണ് ‘വീട്ടുകാരൻ’. ചെറിയ കുഷ്ണൻ വലിയ കൃഷ്ണൻ എന്നീ രണ്ട് കൃഷ്ണൻമാരിലൂടെയാണ് കഥ രസകരമായി മുന്നോട്ട് പോകുന്നത്. മലയാളിയുടെ കാവ്യാനുശീലത്തിന്റെ വിരൽത്തുമ്പ് പിടിച്ചുകൊണ്ടാണ് ആഖ്യാതാവ് വായനക്കാരനെ ഓരോ ചുവടും നടത്തിക്കുന്നത്.

ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വന്ന സമയത്തു തന്നെ ഏറെ ചർച്ചചെയ്യപ്പെട്ടവയാണ് ഈ സമാഹാരത്തിലെ ഓരോ കഥകളും.

vaang or vangu (vanku ) is the latest collection of stories by Unni R.

Author

Book Quality

New Book

Languages

Discount