രസ്പരം വെടിയുയർക്കുന്ന മനുഷ്യർക്ക് തങ്ങൾ ആർക്ക് വേണ്ടിയാണ് യുദ്ധം ചെയ്യുന്നത് എന്നുപോലുമറിയാനാവാത്തവിധം മരവിച്ചുപോയ ഒരു കാലഘട്ടം. ഭീകരതാണ്ഡവങ്ങൾക്കു മുന്നിൽ മനുഷ്യർ ഹിംസ്രജന്തുക്കളായി മാറിയ കഥ. ഈ കൃതി അനിശ്ചിതത്ത്വത്തിന്റെ പോരാട്ടഭൂമിയിൽ നിന്നും പലായനം ചെയ്തവരുടെ കഥ പറയുന്നു.
യുദ്ധങ്ങളും അധിനിവേശങ്ങളും മേധാവിത്വമനോഭാവങ്ങളും തകർത്ത അറേബ്യയെ വരച്ചുകാട്ടാനാണ് എഴുത്തുകാരി നോവലിന്റെ വ്യത്യസ്തമായ സങ്കേതത്തിലൂടെ ശ്രമിക്കുന്നത്. അസ്ഥിരതയുടെയും അരാജകത്വത്തിന്റെയും വേരുകൾ പടരുന്നതും സ്വഭാവ വൈകൃതങ്ങൾ അവയുടെ സീമകളെ അതിലംഘിക്കുന്നതും ഒരു സാമൂഹിക പ്രശ്നമായി എഴുത്തുകാരി ഉയർത്തിക്കാണിക്കുന്നു.
വിവർത്തനം : ഉബൈദ്
Niseedhiniyute aazhangal : Hoda Barakat