പുനത്തിലിന്റെ എഴുത്തും ജീവിതവും
പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന, മലയാളിക്ക് ഇനിയും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലാത്ത എഴുത്തുകാരന്റെ സാഹിത്യജീവിതത്തിന്റെയും അതിനെ പോഷിപ്പിച്ച വൈയക്തിക അനുഭവങ്ങളുടെയും സമഗ്രചിത്രം അവതരിപ്പിക്കുന്ന സമാഹാരം.
കോവിലന്, എം. മുകുന്ദന്, സക്കറിയ, സേതു, എം. കൃഷ്ണന്‍നായര്‍, എം.എന്‍. വിജയന്, വി. രാജകൃഷ്ണന്, എം.എസ്. മേനോന്, എം.എന്‍. കാരശ്ശേരി, എം.ആര്. ചന്ദ്രശേഖരന്, മണര്‍കാട് മാത്യു, എം.എം. ബഷീര്‍, വി.സി. ശ്രീജന്, ഡോ. കെ.എസ്. രവികുമാര്‍, സുഭാഷ് ചന്ദ്രന്, അക്ബര്‍ കക്കട്ടില്‍, അശോകന് ചരുവില്‍, കല്‍പ്പറ്റ നാരായണന്, എന്‍. ശശിധരന്, വി.ആര്. സുധീഷ്, പി.കെ. പാറക്കടവ്, ഡോ. പ്രദീപന് പാമ്പിരികുന്ന്, പി.കെ. രാജശേഖരന്, ഒ.കെ. ജോണി, ഖദീജാ മുംതാസ്, ബാലചന്ദ്രന് വടക്കേടത്ത്, എ.എം. ഷിനാസ്, വി. മുസഫര്‍ അഹമ്മദ്, അജയ് പി. മങ്ങാട്ട്, അര്‍ഷാദ് ബത്തേരി, സജയ് കെ.വി., താഹ മാടായി
തുടങ്ങി അന്‍പതോളം എഴുത്തുകാര്‍.
പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരനെ കണ്ടെത്തുന്ന പുസ്തകം