എഴുത്തിന്റെ നാല്പതാം വര്‍ഷത്തില്‍ പുതിയ കഥാസമാഹാരം
കഥയില്‍ ഒളിഞ്ഞിരിക്കുന്ന പ്രതിനായകനെ തിരഞ്ഞ് വേറെ എവിടെയും പോകേണ്ടതില്ല. അയാള്‍ നിങ്ങളുടെ കൂട്ടത്തില്‍ത്തന്നെയുണ്ട്. ഒരുപക്ഷേ, നിങ്ങളുടെ ചാനല്പ്രേക്ഷകര്ക്ക് നേര്‍ക്കാഴ്ചയായി കിട്ടുന്ന ദൃശ്യവിരുന്ന് ചോര പുരണ്ടതാകും. കഥയും ജീവിതവും നീതിയുക്തമായ ഒരു കൊലപാതകത്തിലേക്ക് എങ്ങനെ വഴിതുറക്കുന്നു എന്ന് പ്രേക്ഷകര്‍ മനംകുളിര്‍ന്ന് കാണട്ടെ. കാര്യങ്ങളെല്ലാം അവര്‍ തന്നെ തീരുമാനിക്കട്ടെ…
ലേഡീസ് ബാര്‍, ശ്രീകൃഷ്ണന്, സന്ദര്‍ശനം, ഒരു അടുക്കളക്കാരിയുടെ ഓര്മ, തയ്യല്ക്കാരന്, പരേതാത്മാക്കളുടെ കൂട്ടുകാരി, അച്ഛന് മകള്‍ക്കു തന്നത്… തുടങ്ങി പതിനൊന്നു കഥകള്‍.
വി.ആര്. സുധീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരം
.