ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപെട്ട ശ്രദ്ധേയമായഖുർആൻ വ്യാഖ്യാനങ്ങളിലൊന്നാണ് അമീൻ അഹ് സൻ ഇസ് ലാഹിയുടെ തദബ്ബുറെ ഖുർആൻ. ഖുർആനിലെ സുറകളും ആയത്തുകളും തമ്മിലുളള പൂർവോപര ബന്ധം വ്യക്തമാക്കി കൊണ്ടുള്ള ഖുർആൻ്റെ ഘടനയെയും വ്യവസ്ഥയേയും കുറിച്ചുള്ള പ്രതിപാദ്യം,ഖുർആനിക സൂക്തങ്ങൾ കൊണ്ടുള്ള സൂക്തങ്ങളുടെ വ്യഖ്യാനം എന്നിവയാണ് തദബ്ബുറെ ഖുർആൻ്റെ പ്രധാന സവിശേഷത.ഒന്പത് വാള്യത്തിൽ പ്രസിദ്ധീക്യതമായ ഈ ഖുർആൻ വ്യാഖ്യാനം മലയാളത്തിൽ വെളിച്ചം കാണുകയാണ്.അതിൻ്റെ അവസാനം വാല്യം അതായത് അവസാനത്തെ രണ്ട് ജുസ്ഇൻ്റെ മലയാള പരിഭാഷയാണിത്.
ഷാ വലിയുല്ലാദഹ് ലവിയുടെയും സദ്റുദ്ധീൻ ഇസ് ലാഹിയുടെയും അബുൽഹസൻ അലി നദ് വിയുടെയും ഗ്രന്ഥങ്ങൾ നേരത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള പണ്ഡിതൻ കെടി അബ്ദുറഹ്മാൻ നദ് വിയാണ് പുസ്തകത്തിൻ്റെ പരിഭാഷകൻ .